ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ നീക്കും, നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട വഴികള്‍

രണ്ടുവര്‍ഷമായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങും. ഗൂഗിള്‍ അക്കൗണ്ടിന്റെ ഭാഗമായ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്യുമെന്റെസ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, യൂട്യൂബ് എന്നിവയിലുള്ള നിങ്ങളുടെ പഴയ ഡേറ്റ മുഴുവന്‍ ഇതോടെ നഷ്ടമാകും.അതായത് പഴയ ഇമെയിലുകള്‍, വിഡിയോകള്‍, ഫോട്ടോകള്‍, രേഖകള്‍, കോണ്‍ടാക്ടുകള്‍ മുതലായവ കിട്ടില്ല. ഇതില്‍ സൂക്ഷിച്ചുവച്ച രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഘട്ടം ഘട്ടമായി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. മേയ് മാസം മുതല്‍ ഇത്തരം അക്കൗണ്ടുകളിലേക്കും അവയുടെ റിക്കവറി അക്കൗണ്ടുകളിലേക്കും ഇക്കാര്യം അറിയിച്ചുകൊണ്ട് ഗൂഗിള്‍ മെയിലുകളും നോട്ടിഫിക്കേഷനുകളും അയച്ചിട്ടുണ്ട്.

ഗൂഗിള്‍ ക്രിയേറ്റ് ചെയ്ത ശേഷം ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത അക്കൗണ്ടുകള്‍ ആദ്യം നീക്കം ചെയ്യും. രണ്ടുവര്‍ഷമായി തുറന്നിട്ടില്ലാത്ത അക്കൗണ്ടുകള്‍ അടുത്ത ഘട്ടത്തില്‍ ഇല്ലാതാകും. അക്കൗണ്ട് ആക്ടിവിറ്റി സംബന്ധിച്ച കൃത്യമായ വിവരം ഗൂഗിള്‍ രേഖപ്പെടുത്തുന്നതിനാല്‍ അതിവേഗമായിരിക്കും ഈ പ്രക്രിയ. വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമേ ഡിലീറ്റ് ചെയ്യൂ എന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ അക്കൗണ്ടുകള്‍ നഷ്ടപ്പെടില്ല.

also read: സ്കൂളിന് അവധി ലഭിക്കാൻ കുടിവെള്ള കനാലിൽ എലി വിഷം കലർത്തി വിദ്യാർത്ഥി

ഗൂഗിള്‍ അക്കൗണ്ട് നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട വഴികള്‍: 

1. ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍-ഇന്‍ ചെയ്യുക, അഥവാ പാസ് വേഡ് ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറക്കുക.

2. ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുക

3. യൂട്യൂബ് അക്കൗണ്ടില്‍ സൈന്‍-ഇന്‍ ചെയ്ത് വിഡിയോ പ്ലേ ചെയ്യുക

4. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലോഗിന്‍ ചെയ്ത് ഒരു ആപ് ഡൗണ്‍ലോഡ് ചെയ്യുക.

5. ലോഗിന്‍ ചെയ്ത് ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കുക

6. മറ്റേതെങ്കിലും ആപ്ലിക്കേഷനില്‍ കയറാന്‍ സൈന്‍-ഇന്‍ വിത്ത് ഗൂഗിള്‍ ഒപ്ഷന്‍ ഉപയോഗിക്കുക.

ബാക്കപ് പ്ലാന്‍:

ഗൂഗിള്‍ അക്കൌണ്ടിലെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ എല്ലായ്‌പ്പോഴും ഒരു ബാക്കപ് പ്ലാന്‍ ഉണ്ടാകുന്നത് നല്ലതാണ്. അക്കൗണ്ട് തുടങ്ങുമ്പോള്‍ത്തന്നെ റിക്കവറി ഇ മെയില്‍ സെറ്റ് ചെയ്യുക. ഡേറ്റ എക്‌സ്‌പോര്‍ട്ട് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കുന്ന ‘ടേക്കൌട്ട്’ ഫീച്ചര്‍ മുതല്‍ ഇനാക്ടീവ് അക്കൗണ്ട് മാനേജര്‍ വരെയുള്ള ഗൂഗിള്‍ ടൂളുകള്‍ തന്നെ ഇതിനുപയോഗിക്കാം.

ഇനാക്ടിവ് അക്കൗണ്ട് മാനേജര്‍: 

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് 18 മാസത്തിലധികം ഉപയോഗിക്കാതിരുന്നാല്‍ അതിലുള്ള ഡേറ്റ എന്തുചെയ്യണം എന്ന് നേരത്തേ നിശ്ചയിക്കുന്നതാണ് ഈ സംവിധാനം. എന്റോള്‍ ചെയ്യുമ്പോള്‍ത്തന്നെ ഈ ഒപ്ഷനുകള്‍/നിര്‍ദേശങ്ങള്‍ തിരഞ്ഞെടുക്കുക.

1. തിരഞ്ഞെടുത്ത ഫയലുകള്‍ വിശ്വാസമുള്ള മറ്റൊരു കോണ്‍ടാക്ടിലേക്ക് അയക്കുക

2. ജിമെയില്‍ ഓട്ടോറെസ്‌പോണ്ടര്‍ ആക്ടിവേറ്റ് ചെയ്യുക

3. അക്കൗണ്ട് പൂര്‍ണമായി ഡിലീറ്റ് ചെയ്യുക.

മേയ് പതിനാറിനാണ് ഇനാക്ടിവ് (ഉപയോഗിക്കാത്ത) അക്കൗണ്ടുകള്‍ സംബന്ധിച്ച നയത്തില്‍ ഗൂഗിള്‍ മാറ്റം പ്രഖ്യാപിച്ചത്. ഗൂഗിള്‍ അക്കൗണ്ടും രേഖകളും സുരക്ഷിതമാക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ ക്രമീകരണങ്ങള്‍ കൊണ്ടുവന്നിരുന്നു. സ്പാം, അക്കൗണ്ട് ഹൈജാക്കിങ്, ഫിഷിങ് സ്‌കാമുകള്‍ തുടങ്ങിയവ തടയാനുള്ള നടപടികള്‍ ഇതിലുണ്ട്.

also read: ചൈനയിലെ വൈറസ് വ്യാപനം; ഇന്ത്യയിൽ 5 സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News