മമ്മൂട്ടി-രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അസാധാരണമായ പരീക്ഷണമെന്നും ഔട്ട് സ്റ്റാന്‍ഡിങ് തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്നുമാണ് സിനിമയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ശബ്ദം, സിനിമയുടെ പൊതു സൗണ്ട് ഡിസൈന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, ഷെഹ്നാദിന്റെ സിനിമാറ്റോഗ്രഫി…തുടങ്ങിയവയെക്കുറിച്ചും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഔട്ട് സ്റ്റാന്‍ഡിങ് തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. മലയാള സിനിമ തന്നെ സ്വയം അത്ഭുതപ്പെടുത്തുന്ന കാലമാണ്. മമ്മൂട്ടിയുടെ ശബ്ദം, സിനിമയുടെ പൊതു സൗണ്ട് ഡിസൈന്‍,, സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, ഷെഹ്നാദിന്റെ സിനിമാറ്റോഗ്രഫി.. അസാധാരണമായ പരീക്ഷണം!
മൂന്ന് കഥാപാത്രങ്ങള്‍, സിംഗിള്‍ ലൊകേഷന്‍, ഇരുട്ട്, ഏകാന്തത.. അതില്‍ നിന്ന് അധികാരത്തെ കുറിച്ച് ആലോചിക്കുന്ന മെയ്ന്‍ സ്ട്രീം, ഫാന്റസി, പിരീഡ്,സിനിമ. ചില്ലറ ധൈര്യം പോരാ.
രാഹുല്‍ സദാശിവന് , സിനിമക്ക് ഒപ്പം നിന്ന മമ്മൂട്ടിക്ക് സ്‌നേഹാഭിവാദ്യം.
അതേസമയം ഇന്ത്യന്‍ സിനിമയിലെ തന്നെ ഭ്രമയുഗം എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് ആദ്യ പകുതിയുടെ പ്രത്യേകതയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ സിനിമ കണ്ടവര്‍ കുറിക്കുന്നത്. കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് പിന്നിലെ നിഗൂഢതയുടെ അവതരണവും, ആയാളുടെ മാന്ത്രിക ശക്തിയും പ്രകടിപ്പിക്കുന്നതാണ് ആദ്യ പകുതി എന്നും, ഭയങ്കരമായ പ്രകടനമാണ് മമ്മൂട്ടി ഭ്രമയുഗം സിനിമയില്‍ നടത്തിയിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here