കയ്യിൽ മൂന്ന് കോടി രൂപയുണ്ടോ? എങ്കിൽ ഈ ഗൗൺ തരാമെന്ന് ഉർഫി ജാവേദ്

UORFI JAVED

അടുത്തിടെയായി വസ്ത്രധാരണത്തിലൂടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്ന താരമാണ് ഉർഫി ജാവേദ്. അഭിനന്ദനങ്ങളും വിമർശനങ്ങളും ട്രോളുകളും അടക്കം ഉർഫിക്ക് ലഭിക്കാറുണ്ട്. അടുത്തിടെ ഒരു 3 ഡി ബട്ടർഫ്‌ളൈയുടെ ഗൗൺ അണിഞ്ഞ് താരം എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ തന്റെ ഗൗൺ വിൽക്കാൻ ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉർഫി. ഇതോടെ ഉർഫിയുടെ പല ആരാധകരും വലിയ ത്രില്ലിലായി. എന്നാൽ ഗൗണിന് ഉർഫി ഇട്ടിരിക്കുന്ന വില കേട്ട് എല്ലാവരുമൊന്ന് ഞെട്ടി. ആയിരവും, ലക്ഷവും ഒന്നുമല്ല മൂന്ന് കോടിയിലധികം രൂപയാണ് ഉർഫി തന്റെ ഗൗണിന് വില ഇട്ടിരിക്കുന്നത്.3 .66 കോടി രൂപ കൊണ്ടുവന്നാൽ തന്റെ ഗൗൺ കയ്യോടെ കൊണ്ടുപോകാമെന്നാണ് ഉർഫി ഇപ്പോൾ പറയുന്നത്.

ALSO READ; 37ാം വയസ്സില്‍ അഭിനയം മതിയാക്കി ഈ നടന്‍; ഞെട്ടി ഫാന്‍സ്

അതേസമയം ഉർഫിയുടെ ഈ പ്രഖ്യാപനം വൈറൽ ആയതോടെ നിരവധി പേർ തമാശ നിറഞ്ഞ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഗൗൺ ഇഎംഐയിൽ കിട്ടുമോ? എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. ഗൗണിന് കളർ ഓപ്‌ഷനുകൾ ഉണ്ടോ? വിലപേശലിന് തയ്യാറാണോ? എന്നൊക്കെയാണ് മാറ്റ് ചിലരുടെ കമന്റുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News