‘നേരിട്ടത് ക്രൂര മാനസിക പീഡനം, ഭക്ഷണം കഴിച്ചതിനും വസ്ത്രധാരണത്തിനും സഹപ്രവർത്തകർ കളിയാക്കി, മർദിച്ചു’, യുപിയിൽ ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

യുപിയിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ആക്‌സിസ് ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോൾ കുറിപ്പ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. സഹപ്രവർത്തകരായ അഞ്ചുപേരും അവർ മൂലം തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളുമാണ് യുവതി ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: ‘ഭാര്യയെ ഭീഷണിപ്പെടുത്താൻ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സുഹൃത്തിന് നൽകി ഭർത്താവ്’, പോൺ സൈറ്റിൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടി യുവാവ്; ഒടുവിൽ അറസ്റ്റ്

കഴിഞ്ഞദിവസമാണ് നോയിഡയിലെ ആക്‌സിസ് ബാങ്ക് റിലേഷൻഷിപ് മാനേജരായ ദിവാനി ത്യാഗിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിൽ നിന്ന് നേരിടേണ്ടി വന്ന മാനസിക പീഡനമാണ് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സഹപ്രവത്തകരായ അഞ്ച് ആളുകളുടെ പേരുകൾ യുവതി കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ആന്ധ്രയില്‍ വൈഎസ്ആര്‍സിപി നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു, ദൃശ്യങ്ങള്‍ പുറത്ത്

‘ഓഫീസിലെ ഒരു പെൺകുട്ടി അവളുടെ ഡ്രസ്സിംഗ് സെൻസ്, അവളുടെ ഭക്ഷണ ശീലങ്ങൾ, അവളുടെ സംസാര രീതി എന്നിവയെല്ലാം’, കാണിച്ച് എപ്പോഴും കളിയാക്കുക പതിവായിരുന്നു. ശിവാനി ത്യാഗിയുടെ സഹോദരൻ പറഞ്ഞു. നിരവധി തവണ ഈ കാരണങ്ങൾ കാണിച്ച് ശിവാനി ജോലിയിൽ നിന്ന് രാജിവെക്കാൻ ശ്രമിച്ചെങ്കിലും അധികൃതർ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News