അശ്ലീലവീഡിയോ വൈറലായി, പിന്നാലെ യുപിയിലെ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്രസിങ് റാവത്ത് പിന്മാറി

ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്രസിങ് റാവത്ത് മത്സരത്തില്‍ നിന്ന് പിന്മാറി. ബാരാ ബങ്കിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. ഉപേന്ദ്ര റാവത്തിന്റെ പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം.
അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ഗുണ ചിത്രത്തിന്റെ ആദ്യ സംവിധായകന്‍ സിബി മലയില്‍ ആയിരുന്നു; പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കി വേണു

ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപ്പട്ടികയില്‍ ബാരാബങ്കിയില്‍നിന്ന് ഉപേന്ദ്രസിങ്ങിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉപേന്ദ്രസിങ്ങിന്റെ പേരില്‍ അശ്ലീലവീഡിയോ പ്രചരിച്ചത്. ഒരു വിദേശ വനിതയ്ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ താന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുകയാണെന്ന് ഉപേന്ദ്രസിങ് അറിയിക്കുകയായിരുന്നു. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:എ എ പിക്ക് തിരിച്ചടി; ദേശീയ ആസ്ഥാനം ഒഴിയാൻ സുപ്രീം കോടതി നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News