യുപിയിൽ മൂന്ന് നിലക്കെട്ടിടം തകർന്നുവീണ് 10 പേർക്ക് ദാരുണാന്ത്യം

BULIDING COLLAPSED

ഉത്തർപ്രദേശിൽ മൂന്ന് നിലക്കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു. മീററ്റിലെ സാക്കിർ കോളനിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കനത്ത മഴ സംസ്ഥാനത്ത് തുടരുന്നതിനിടെയാണ് ഈ ദാരുണ സംഭവം. മരിച്ച പത്ത് പേരിൽ നാല് പേർ കുട്ടികളാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും അഞ്ച് പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.മഴയിൽ കെട്ടിടം തകർന്നതാകാമെന്നാണ് രക്ഷാപ്രവർത്തകർ സംശയിക്കുന്നത്. 35 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്. ഇത് ജീർണാവസ്ഥയിലായിരുന്നു.

ALSO READ: സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് സെറ്റിന്റെ കരുത്ത്: റെഡ്മി 14ആർ പുറത്തിറങ്ങി

സംഭവം ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ രക്ഷാപ്രവർത്തകർക്ക് നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സെപ്തംബർ 7 ന് ലഖ്‌നൗവിലെ ട്രാൻസ്‌പോർട്ട് നഗർ പ്രദേശത്ത് മൂന്ന് നില കെട്ടിടവും  ഗോഡൗണുകളും മോട്ടോർ വർക്ക് ഷോപ്പും തകർന്നുവീണ്  എട്ട് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News