വിദ്വേഷ പ്രസംഗം, അലഹബാദ് ഹൈക്കോടതി ജഡ്ജിയ്ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പിന്തുണ

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ. യാദവിന് പൂര്‍ണ പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘പ്രതിപക്ഷം സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുന്ന ഇരട്ടത്താപ്പാണ് കോൺഗ്രസിനെന്നും’ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

ALSO READ: ദില്ലിയിൽ അങ്കം കുറിക്കാൻ പോരാളികൾ റെഡി, മുഖ്യമന്ത്രി അതിഷിയും അരവിന്ദ് കെജ്രിവാളും സിറ്റിങ് സീറ്റിൽ തന്നെ മൽസരിക്കും- സ്ഥാനാർഥി പട്ടിക പുറത്ത്

യുപിയില്‍ നടന്ന വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറം 2024 ൽ ആണ് യോഗിയുടെ പ്രതികരണം. തുടർന്ന് ലോകമെമ്പാടും ഭൂരിപക്ഷ സമൂഹം പറയുന്നതിനനുസരിച്ചാണ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങള്‍ തമ്മിലുള്ള വിവേചനം അവസാനിപ്പിക്കാനാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നതെന്നും യോഗി അവകാശപ്പെട്ടു.

നേരത്തെ, ‘ഭൂരിപക്ഷത്തിൻ്റെ ഹിതമനുസരിച്ച് രാജ്യം ഭരിക്കപ്പെടണമെന്നായിരുന്നു’ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവ് അഭിപ്രായപ്പെട്ടിരുന്നത്. ഈ വിവാദ പ്രസംഗത്തില്‍ എസ്.കെ. യാദവിനോട് ചൊവ്വാഴ്ച  നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി കൊളീജിയം നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിൻ്റെ ന്യായീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News