അതിക്രൂരം; സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ‘ബലി’ നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍; സംഭവം യു പിയിൽ

ഉത്തര്‍പ്രദേശില്‍ സ്‌കൂളിന്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയകൾക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍, ഇയാളുടെ അച്ഛന്‍, മൂന്ന് അധ്യാപര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് അതിക്രൂരമായ സംഭവം.

Also read:ഔദ്യോഗിക കാറില്‍വെച്ച് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തു; മൊഴി നല്‍കി യുവതി

ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്‌കൂളിന് വിജയം കൊണ്ടുവരാന്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേലിന്റെ പിതാവ് കൂടോത്രത്തില്‍ വിശ്വസിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

കുട്ടിയെ സ്‌കൂളിന് പുറത്ത് കുഴല്‍ക്കിണറിന് സമീപത്ത് വച്ച് കൊലപ്പെടുത്താനാണ് പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരുമ്പോള്‍ അവിടെ വച്ച് കുട്ടി ശബ്ദം ഉണ്ടാക്കുകയും തുടര്‍ന്ന് രണ്ടാം ക്ലാസുകാരനെ തൽക്ഷണം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Also read:ഡോസ് കൂടിയ മരുന്ന് നൽകാൻ ആവശ്യം; മലപ്പുറത്ത് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി

അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്ത് നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി. പ്രതികള്‍ സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ ‘ബലി കൊടുക്കാന്‍’ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News