ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: യുപിയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

VIJAY SHARMA

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ യുപിയിലെ കോൺഗ്രസ് നേതാവ് വിജയ് ശർമ്മ അറസ്റ്റിൽ. സംഭൽ പൊലീസാണ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ; ഇനിയെല്ലാം ടുച്ചൽ പറയുംപോലെ! ഇംഗ്ലണ്ട് ഫുട്‍ബോൾ ടീമിന് പുതിയ പരിശീലകൻ

ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം അറസ്റ്റിലായത്. ദേശ് രാജ് സിങ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസിന്റെ നടപടി. വിജയ് ശർമ്മയും മറ്റ് രണ്ട് പേരും തന്റെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ഇയാളുടെ പരാതി. വിജയ് ശർമ്മ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഇയാൾ പരാതിയിൽ ആരോപിച്ചിരുന്നു.

ALSO READ; ഇനി ഞാൻ പഠിപ്പിക്കാം! പരാസ് മാംബ്ര മുംബൈ ഇന്ത്യൻസിന്റെ പുതിയ ബൗളിംഗ് കോച്ച്

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരത് ന്യായ സംഹിതയിലെ വകുപ്പുകൾ അടക്കം ചുമത്തിയാണ് പൊലീസ് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തിരുക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളുടെ അറസ്റ്റും പൊലീസ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News