അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണത്തില്‍ ബിജെപിയോട് ചേർന്ന് നിൽക്കുന്ന നിലപാട് സ്വീകരിച്ച് കോൺഗ്രസ്. 100 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘത്തെ അയോധ്യ സന്ദര്‍ശനത്തിന് അയക്കാന്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഈ മാസം 15ന് ജയ ശ്രീറാം വിളിച്ചാകും കോണ്‍ഗ്രസ് സംഘത്തിന്റെ അയോധ്യ സന്ദര്‍ശനം.
ALSO READ: തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ
അയോധ്യ പ്രതിഷ്ഠാ ചടങ്ങ് അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയില്‍ തന്നെയാണ് എത്തിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃത്വം രണ്ട് തട്ടില്‍ നില്‍ക്കുന്നതിനാല്‍ എഐസിസി നേതൃത്വത്തിന് ഇതുവരെ അന്തിമ തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് അയോധ്യയെ പിന്തുണച്ച് ഉത്തര്‍പ്രദേശിലെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയത്. പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി അയോധ്യ സന്ദര്‍ശിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഈ മാസം 15ന് 100 പാര്‍ട്ടി പ്രവര്‍ത്തകര്‍ അയോധ്യ സന്ദര്‍ശിക്കും. സംസഥാന അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തിലാണ് 100 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അയോധ്യ സന്ദര്‍ശനം നടത്തുക. ജയ് ശ്രീറാം വിളിച്ചായിരിക്കും കോണ്‍ഗ്രസ് സംഘത്തിന്റെ അയോധ്യ സന്ദര്‍ശനം.
അതേസമയം, അയോധ്യ പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ചു പ്രത്യേക പൂജകള്‍ സംഘടിപ്പിക്കണമെന്നാണ് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ചടങ്ങില്‍ പഘങ്കെടുക്കരുതെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാങ്ങളിലെ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവില്‍ പല സംസ്ഥാന ഘടകങ്ങളും പരസ്യപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here