ഉത്തർപ്രദേശിൽ അയൽക്കാർ തമ്മിൽ വഴക്ക്; 11വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ അയൽക്കാർ തമ്മിലെ വഴക്കിനെ തുടർന്ന് പതിനൊന്ന് വയസുകാരിയെ കൊലപ്പെടുത്തി. ശനിയാഴ്ച രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായാണ് സംഭവം. വഴക്കിനിടെ അയൽക്കാരിയായ സ്ത്രീ പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുളസി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതി റൂബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also read:പത്തനംതിട്ട എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

റൂബിയും തുളസിയുമായി ഉണ്ടായ വഴക്കിനിടയിൽ റൂബി തുളസിയുടെ കഴുത്തിൽ പിടിമുറുക്കി. ബോധരഹിതയായ തുളസിയെ കുടുംബം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുളസിയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News