പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു; ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ചോലാപ്പൂര്‍ ബേല ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉഷ മൗര്യ എന്ന 26കാരിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

also read- ‘ധൈര്യമുണ്ടെങ്കിൽ എന്നെ ഇല്ലാതാക്കൂ’ ; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

കടുത്ത വയറുവേദനയുമായാണ് 2ഉഷ മൗര്യ ആശാവര്‍ക്കര്‍ക്കൊപ്പം ഡോ. പ്രവീണ്‍ തിവാരിയുടെ ക്ലിനിക്കിലെത്തിയത്. പരിശോധനയില്‍ പിത്താശയത്തില്‍ കല്ലാണെന്ന് കണ്ടെത്തി. അത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്നും ഡോ. പ്രവീണ്‍ തിവാരി പറഞ്ഞു. കൊവിഡ് കാലമായിരുന്നു. 2020 മേയ് 28ന് ശസ്ത്രക്രിയ നടത്തി. ഏതാനും ദിവസങ്ങള്‍ക്കകം യുവതി ആശുപത്രി വിട്ടു. പിന്നീട് വയറു വേദന വന്നിട്ടില്ല.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും കടുത്ത വയറു വേദന അനുഭവപ്പെട്ടു. ഗുളിക കഴിച്ചിട്ടും വേദനക്ക് ശമനമുണ്ടായില്ല. ഉടന്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധനയില്‍ പിത്താശയത്തില്‍ കല്ലുകളണ്ടെന്ന് കണ്ടെത്തി. കൂടാതെ യുവതിക്ക് ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തി.

also read- ‘നാടിന്റെ നെഞ്ചുലച്ചു’ ആ കുഞ്ഞിന്റെ കുടുംബം അനുഭവിക്കുന്ന വേദനയിൽ പങ്കുചേരുന്നു: പ്രതികരിച്ച് മന്ത്രി വീണ ജോർജ്

തുടര്‍ന്ന് പരിശോധന റിപ്പോര്‍ട്ടുകളുമായി ഉഷ വീണ്ടും ഡോ.പ്രവീണ്‍ തിവാരിയുടെ അടുത്ത് എത്തി വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഉഷ പറയുന്നത്. പൊലീസില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ഫലം കിട്ടാതായതോടെ ഉഷ പ്രാദേശിക കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അന്വേഷണം തുടങ്ങിയതായി ചോലാപൂര്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News