ഏറ്റുമുട്ടല്‍ കൊലപാതകം: വിഷയങ്ങളില്‍ നിന്ന് വ‍ഴിതിരിക്കാനുള്ള ബിജെപി ശ്രമം; അഖിലേഷ് യാദവ്

യുപിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളെ വ‍ഴിതിരിക്കാനുള്ള ബിജെപി  ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അഖിലേഷ് പറഞ്ഞു.

എസ്.പി മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന്റെ മകനെയും മറ്റൊരാളെയുമാണ് പൊലീസിന്റെ പ്രത്യേക ടീമായ യുപിഎസ് ടിഎഫ്  കൊലപ്പെടുത്തിയത്.  അതീഖ് മുഹമ്മദിന്റെ മകന്‍ ആസാദ്, ഗുലാം എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമേഷ് പാല്‍ കൊലപാതക കേസിലെ മുഖ്യപ്രതികളാണ് ഇരുവരും.പ്രതികളുടെ തലയ്ക്ക് പൊലീസ് അഞ്ചുലക്ഷം രൂപ വിലയിട്ടിരുന്നു.

ഡിവൈഎസ്പി നവേന്ദു, ഡിവൈഎസ്പി വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന യുപിഎസ്ടിഎഫ് ടീമാണ് പ്രതികളെ വധിച്ചത്. പ്രതികളുടെ കൈയില്‍ നിന്ന് വിദേശനിര്‍മിത ആയുധങ്ങള്‍ പിടിച്ചെടുത്തതായി യുപിഎസ്ടിഎഫ് അധികൃതര്‍ അറിയിച്ചു. പ്രതികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

2005 ല്‍ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഫെബ്രുവരി 24നാണ് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചത്. രണ്ട് കൊലക്കേസുകളിലേയും മുഖ്യപ്രതി അതീഖ് അഹമ്മദാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന അതീഖിന്റെ ഭാര്യാസഹോദരന്‍ അഖ്‌ലാഖ് അഹമ്മദിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News