യുപിയിൽ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

uttar pradesh

ഉത്തർ പ്രദേശിലെ ഫാറൂഖാബാദിൽ രണ്ട് ദളിത് പെൺകുട്ടികളെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പവൻ, ദീപക് എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടികളുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.  ആത്മഹത്യാ പ്രേരണ കുറ്റമടക്കം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ALSO READ: ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി: അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

ഓഗസ്റ്റ് 27നാണ് പതിനഞ്ചും പതിനെട്ടും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുപത്തിയാറാം തീയതി ജന്മാഷ്ടമി ദിവസം ക്ഷേത്ര ദർശനത്തിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇരുവരും.  എന്നാൽ ഇവർ വീട്ടിൽ മടങ്ങിയെത്തിയില്ല. പിന്നാലെ നടന്ന അന്വേഷണത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

ALSO READ: ഏഴ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പൂജാരിയ്ക്ക് 20 വർഷം കഠിനതടവ്

അന്വേഷണത്തിനിടെ ഒരു പെൺകുട്ടിയുടെ വസ്ത്രത്തിനുള്ളിൽ നിന്നും പൊലീസ് സിം കാർഡ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.  ഈ സിംകാർഡ് ഉപയോഗിച്ച് പെൺകുട്ടികൾ പ്രതികളുമായി മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നുവെന്നും കോളുകൾക്ക് ശേഷം സിം ഊരിമാറ്റി കോൾ ലോഗ് ഫോർമാറ്റ് ചെയ്യുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ALSO READ:തട്ടിക്കൊണ്ടുപോയ കുട്ടിയോട് സ്വന്തം മകനെപ്പോലെ വാത്സല്യം: ഒടുവിൽ പിരിയാൻ വയ്യാതെ തേങ്ങി ഇരുവരും

അതിനിടെ കൊലപാതകമാണെന്ന കുടുംബത്തിൻ്റെ ആരോപണം തള്ളിക്കൊണ്ട് ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.  ഇരുവരുടെയും ആത്മഹത്യ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടികളുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ALSO READ: പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ വെട്ടിക്കൊന്നു

അതേസമയം പെൺകുട്ടികളുടെ മരണം ഭരണകക്ഷിയായ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കി. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും കേസ് കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയും ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News