യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; അനില്‍ ദുജാനയെ പൊലീസ് വധിച്ചു

യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാ നേതാവ് അനില്‍ ദുജാനയെ പൊലീസ് പ്രത്യേക ദൗത്യസംഘം വധിച്ചു. മീററ്റില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപെട്ടത്.

തീഹാറില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ അനില്‍ ദുജാന ഒളിവില്‍ പോകുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ദുജാന അതിന് തയ്യാറായില്ല. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

നേരത്തേ ദുജാനക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. അറുപതോളം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ നേരിടുന്നത്. കൊലപാതകക്കേസില്‍ ജാമ്യം ലഭിച്ച് ഒരാഴ്ച മുമ്പാണ് ദുജാന ജയില്‍ മോചിതനായത്. അതിന് തൊട്ടുപിന്നാലെ തനിക്കെതിരെ ഫയല്‍ ചെയ്ത കൊലപാതക കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ എസ്ടിഎഫ് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News