കർഷക സമരത്തിനുപിന്നാലെ യുപി കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിച്ച് യുപി സർക്കാർ. ഐഎഎസ് അനിൽകുമാർ സാഗർ അധ്യക്ഷനായ സമിതിക്ക് രൂപം നൽകി. പിയൂഷ് വർമ, സഞ്ജയ് ഖത്രി, സോമ്യ ശ്രീവാസ്തവ, കപിൽ സിഗ് എന്നിവർ സമിതിയിൽ. നോയിഡയിൽ പ്രതിഷേധിച്ച കർഷകരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രശ്ന പരിഹാരത്തിനായി ഒരാഴ്ച സമയം കർഷകർ നൽകിയതിന് പിന്നാലെയാണ് നടപടി.
വൻകിട പദ്ധതികൾക്ക് ഭൂമി വിട്ടുനൽകിയവർക്ക് നഷ്‌ടപരിഹാരം നൽകാത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ യുപിയിലെ ഗ്രേറ്റർ നോയിഡയിൽ കഴിഞ്ഞ ദിവസമാണ് വന്‍ കർഷക പ്രക്ഷോഭം ആരംഭിച്ചത്. സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ ആയിരങ്ങൾ തിങ്കളാഴ്‌ച തുടങ്ങിയ പാര്‍ലമെന്റ് മാർച്ച് യുപി– -ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കര്‍ഷകര്‍ മണിക്കൂറുകള്‍ ദേശീയപാത ഉപരോധിച്ചു.
നേരിട്ടെത്തി ചർച്ചനടത്താമെന്ന് ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ് അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. അതിർത്തിയിലെ മഹാമായ മേൽപ്പാലത്തിന് സമീപത്തുള്ള ദളിത് പ്രേരണസ്ഥൽ സമരകേന്ദ്രമാക്കി രാപകൽ സമരം തുടങ്ങി. ആദിത്യനാഥ് സർക്കാർ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് എഴുതി നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന് എസ്‌കെഎം പ്രഖ്യാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here