ഹത്രസ് ദുരന്തം; സത്‌സംഗ് നടത്തിയ ഭോലെ ബാബ ഒളിവിൽ, ജുഡിഷ്യൽ അന്വേഷണത്തിന് സമിതി രൂപികരിച്ച് യുപി ഗവർണർ

യുപിയിലെ ഹത്രസിൽ 121 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് സമിതി രൂപികരിച്ച് യുപി ഗവർണർ. അലഹബാദ് റിട്ട. ഹൈക്കോടതി ജസ്റ്റിസ്.ബ്രിജേഷ് കുമാർ ശ്രീവാസ്തവ യുടെ അധ്യക്ഷതയിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു.അന്വേഷണത്തിന് ശേഷം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

ALSO READ: ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം

സത്‌സംഗ് നടത്തിയ ഭോലെ ബാബ ഒളിവിലാണ്. ഹാത്രസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഭോലെ ബാബയുടെ പേരില്ല. സംഘാടകർ അനുവദിച്ചതിലും കൂടുതൽ പേരെ ഉൾപ്പെടുത്തിയെന്നും അപകടശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും എഫ്ഐആര്‍ പറയുന്നു. അതേസമയം ദുരന്തത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് കുറ്റപ്പെടുത്തിയ ആൾദൈവം ബാബയുടെ കത്തും പുറത്ത് വന്നു.

ALSO READ: ‘മലയാളിഡാ’, 2024 ൽ ലോകം കണ്ട ഏറ്റവും മികച്ച 25 സിനിമകളിൽ മലയാളത്തിന്റെ അഞ്ചെണ്ണം; ലോകമറിഞ്ഞു തുടങ്ങി നമ്മളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News