കുംഭകർണൻ ആറു മാസം ഉറങ്ങുകയായിരുന്നില്ല, യന്ത്രങ്ങൾ നിർമിക്കുകയായിരുന്നു- ഒരു ടെക്നോക്രാറ്റായിരുന്നു അദ്ദേഹം; പുരാണത്തിൽ വിചിത്ര അഭിപ്രായവുമായി യുപി ഗവർണർ

ആറ് മാസം ഉണ്ടും ആറു മാസം ഉറങ്ങിയും ഹിന്ദു പുരാണങ്ങളിൽ ആരേയും അതിശയിപ്പിച്ചു പോന്നിരുന്ന ഒരു കഥാപാത്രമാണ് കുംഭകർണൻ. രാവണൻ്റെ ഇളയ സഹോദരനായ കുംഭകർണൻ്റെ ജീവിതം പുരാണങ്ങളിൽ വായിച്ചവരെല്ലാം ആഹാ, കൊള്ളാമല്ലോ..ഇങ്ങനൊരു ജീവിതമായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു കാണും. എന്നാൽ ഇപ്പോഴിതാ, കുംഭകർണനെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായ ഒരഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് യുപി ഗവർണറായ ആനന്ദി ബെൻ പട്ടേൽ. ഉത്തർപ്രദേശിലെ ഒരു കോളജിൽ നടന്ന ബിരുദദാന ചടങ്ങിനിടെ ആനന്ദി ബെൻ പട്ടേൽ പറഞ്ഞത് ‘കുംഭകർണൻ ആറ് മാസക്കാലം ഉറങ്ങുകയായിരുന്നില്ലെന്നും രഹസ്യമായി അദ്ദേഹം യന്ത്രങ്ങൾ വികസിപ്പിക്കുകയായിരുന്നുവെന്നു’മാണ്.

ALSO READ: ഷോറൂമിലെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം, തീപ്പിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു

നമ്മൾ കേട്ടിരുന്ന കഥ തെറ്റാണെന്നും യന്ത്രങ്ങൾ നിർമിക്കുന്ന കുംഭകർണനെ രാവണൻ പുറത്തിറങ്ങാൻ അനുവദിക്കാത്തതാണെന്നും യുപി ഗവർണർ തുടർന്ന് പറഞ്ഞു. ആറ് മാസവും കുംഭകർണൻ ഒരു സ്വകാര്യ മുറിയിൽ യന്ത്രങ്ങൾ വികസിപ്പിക്കുകയായിരുന്നു. മറുനാട്ടുകാർ അവ തട്ടിക്കൊണ്ടുപോകാതിരിക്കാൻ വളരെ രഹസ്യമായാണ് കുംഭകർണൻ യന്ത്രങ്ങൾ വികസിപ്പിച്ചതെന്നും അദ്ദേഹം മികച്ച ഒരു ടെക്‌നോക്രാറ്റ് ആണെന്നും ആനന്ദിബെൻ പട്ടേൽ തുടർന്ന് പറഞ്ഞു. യുപി ഗവർണറുടെ ഈ വിചിത്ര പരാമർശത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നിട്ടുണ്ട്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പോയി പറയുന്ന കാര്യമാണോ ഇതെന്ന് ചോദിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനടെ ഉൾപ്പെടെ വിഷയത്തിൽ വിമർശനമുന്നയിച്ചു. എന്നാൽ, ഗവർണർ ഇതൊന്നും കൂസാതെ രാജ്യത്തിൻ്റെ പുരാണ പുസ്തകങ്ങൾ അറിവ് നിറഞ്ഞതാണെന്നും അവ പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യണമെന്നും രാജ്യത്തിൻ്റെ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ച് ആളുകൾ അറിയട്ടെയെന്നും പറഞ്ഞാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News