കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം; യുപിയിൽ ഇന്ന് സംയുക്ത മാർച്ച്‌

farmers

യുപിയിലെ ഗ്രേറ്റർ നോയിഡയിൽ സമരം തുടരുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള സംയുക്ത മാർച്ച്‌ ഇന്ന്. ഗൗതംബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റിന്റെ സൂരജ്‌പുരിലുള്ള ഓഫീസിലേക്കാണ് മാർച്ച്‌. അഖിലേന്ത്യ കിസാൻ സഭ, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ്‌ മാർച്ച്‌ സംഘടിപ്പിക്കുന്നത്‌.

പ്രക്ഷോഭം ശക്തിപ്പെടുത്താൻ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ബഹുജന പഞ്ചായത്തുകൾ ചേർന്നിരുന്നു.. വൻകിട പദ്ധതികൾക്ക് ഏറ്റെടുത്ത പ്ലോട്ടുകളില്‍ 10 ശതമാനം കര്‍ഷകര്‍ക്ക് അനുവദിക്കുക, 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഗ്രാമങ്ങളിലെ സര്‍ക്കിള്‍റേറ്റ് നാലിരട്ടിയായി വര്‍ധിപ്പിക്കുക, ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.

also read: ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഗ്രാമങ്ങളിൽ പൊലീസ്‌ ഭീഷണി തുടരുന്നുണ്ടെന്നും പ്രാദേശികനേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും കിസാൻ സഭ നേതാവ്‌ പുഷ്‌പേന്ദർ ത്യാഗി പറഞ്ഞു. സിപിഐ എം എംപി അമ്രറാം നടത്തിയ കൂടിക്കാഴ്‌ചയിൽ ജില്ല മജിസ്‌ട്രേറ്റ്‌ നൽകിയ ഉറപ്പ്‌ ലംഘിക്കപ്പെട്ടെന്ന്‌ ത്യാഗി പറഞ്ഞു. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകൾ സംഘടിപ്പിച്ച്‌ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ്‌ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News