വിവാഹത്തിന് വധുഗൃഹത്തിലേക്കുള്ള യാത്ര വെറൈറ്റിയാക്കി യുവാവ്; എന്‍എച്ചിലെ ‘പ്രകടനം’ കുറച്ച് ഓവറായെന്ന് പൊലീസ്

വടക്കേ ഇന്ത്യയില്‍ സാധാരണയായി വിവാഹത്തിനായി വധൂഗൃഹത്തിലേക്ക് കുതിരപ്പുറത്ത് പോകുന്ന ചടങ്ങ് ഒരു പതിവ് രീതിയാണ്. കാലം മാറിയപ്പോള്‍ ചിലര്‍ കുതിരയെ മാറ്റി കാറാക്കി. ഇപ്പോള്‍ യുപിയില്‍ നിന്നൊരു സംഭവമാണ് വൈറലായിരിക്കുന്നത്. കുതിരപ്പുറത്തെന്ന ആശയവും കാറും ചേര്‍ത്ത് കാറിന്റെ പുറത്ത് (കാറിനുമുകളില്‍) നിന്നു കൊണ്ട് യാത്ര ചെയ്യാനാണ് വരന്‍ തീരുമാനിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഡ്രോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

ALSO READ:  കടമെടുപ്പ് പരിധി കേസ്; കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിൽ കേന്ദ്രം ഇന്ന് തീരുമാനം അറിയിക്കും

രാജകീയ പ്രൗഡിയില്‍ അണിഞ്ഞൊരുങ്ങി ഒരു പ്രതിമയെ പോലെ എസ്‌യുവിക്ക് മുകളില്‍ കയറി നില്‍ക്കുകയാണ് അങ്കിത് യുവാവ്. അതും നാഷണല്‍ ഹൈവേയിലാണ് ഈ കാഴ്ച. പക്ഷേ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് എസ്‌യുവി പിടിച്ചെടുത്തു.

ALSO READ:  സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

മീററ്റിലെ കുശാവാലി ഗ്രാമത്തിലുള്ള വധുഗൃഹത്തിലേക്ക് സഹാറന്‍പൂരിലെ ഭൈല ഗ്രാമത്തില്‍ നിന്നും പോകുകയായിരുന്നു വരനായ അങ്കിത്. ദില്ലി ഡറാഡൂണ്‍ ഹൈവേയില്‍ നടന്ന ഈ പ്രകടനത്തെ കുറിച്ചുള്ള വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. ഇതോടെ മാന്‍സൂര്‍പൂര്‍ പൊലീസ് എന്‍എച്ച് 58 നടന്ന ബാരാത്ത് എന്ന ചടങ്ങ് തടയുകയും കാര്‍ പിടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News