യുപിയില്‍ അറ്റന്‍ഡര്‍ അമിത ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കി; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഡോക്ടറുടെ അസാന്നിധ്യത്തില്‍ അറ്റന്‍ഡര്‍ ചികിത്സിച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് ദാരുണസംഭവം. കുട്ടികളെ ചികിത്സിക്കുന്ന പീഡിയാട്രിക് ഡോക്ടറുടെ അഭാവത്തില്‍ അറ്റന്‍ഡര്‍ അമിത ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്.

Also Read : ‘തെറ്റിദ്ധരിപ്പിക്കുന്ന വഞ്ചനാപരമായ വാർത്ത’, വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി മംമ്ത മോഹൻദാസ്

സ്വകാര്യ നഴ്സിങ് ഹോമില്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ നഴ്സിങ് ഹോം അടച്ചുപൂട്ടിയതായി സിഎംഒ നീരാജ് ത്യാഗി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എസ്എച്ച്ഒ വിജയ് കുമാര്‍ അറിയിച്ചു.

Also Read : കർണാടകയിലെ ഖനിവകുപ്പ് ഡയറക്ടറുടെ കൊലപാതകം; പ്രതി മുൻ ഡ്രൈവറെന്ന് സംശയം

പനിയും വയറിളക്കവുമായാണ് നവംബര്‍ മൂന്നിനാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അച്ഛന്‍ ലോകേഷ് രജ്പുത്ത് പറയുന്നു. കുട്ടി സുഖംപ്രാപിച്ച് വരുന്നതിനിടെയാണ് അറ്റന്‍ഡര്‍ കുട്ടിക്ക് അമിത ഡോസ് മരുന്ന് കുത്തിവെച്ചത്. ഇതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നും ലോകേഷ് രജ്പുത്ത് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News