ഉത്തർപ്രദേശിൽ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് യുവാവ് ബസ് കണ്ടക്ടറെ വെട്ടി; പ്രതി അറസ്റ്റിൽ

ഉത്തർപ്രദേശിൽ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. എന്നാൽ പ്രതി പറയുന്നത് മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ വെട്ടിയതെന്നാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച 20 കാരനെ വെടിവച്ച് വീഴ്ത്തി പൊലീസ് പിടികൂടുകയായിരുന്നു.

Also read:മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്നു; ഇന്നത്തെ പൊന്നും വില

പ്രതിയായ ലരേബ് ഹാഷ്മി ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഹാഷ്മി ഒരു ക്ലാവർ ഉപയോഗിച്ച് വിശ്വകർമയെ ആക്രമിക്കാൻ തുടങ്ങുകയും വിശ്വകർമയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

ആക്രമണം നടത്തിയ ശേഷം പ്രതി ബസിൽ നിന്ന് ചാടി കോളജ് ക്യാമ്പസിൽ കയറി ഒളിച്ചു. പിന്നീട് കോളജിനുള്ളിൽ വെച്ച് കുറ്റസമ്മത വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ബസ് കണ്ടക്ടർ ദൈവനിന്ദയും മുഹമ്മദ് നബിയെ അപമാനിച്ചുവെന്നും പ്രതി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പേരുകൾ പ്രതി വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

Also read:സെൽവന്റെ ഹൃദയം ഇനി ഹരിനാരായണനിൽ തുടിക്കും; ഹൃദയം കൊച്ചിയിൽ എത്തി

പ്രയാഗ്‌രാജ് പൊലീസ് ഹാഷ്മിയെ കോളജിനുള്ളിൽ നിന്ന് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു. ഇതിനിടെ പ്രതി പൊലീസുകാർക്ക് നേരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News