ഹെൽമറ്റ് ധരിക്കാതെ എത്തിയതിനാൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞതോടെ പെട്രോൾ പമ്പിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് യുവാവ്. ഉത്തർ പ്രദേശിലെ ഹാപൂരിലാണ് സംഭവം. ഇലെക്ട്രിസിറ്റി ബോർഡ് ജീവനക്കാരനായ യുവാവാണ് പെട്രോൾ പമ്പിലെത്തി അതിക്രമം കാണിച്ചത്.
ഹെൽമറ്റ് ധരിക്കാതെ പമ്പിലെത്തുന്നവർക്ക് ഇന്ധനം നൽകേണ്ടതില്ലെന്ന് യുപി സർക്കാർ അടുത്തിടെ തീരുമാനമെടുത്തിരുന്നു. റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവുമായി ആണ് ഇങ്ങനെ ഒരു ആശയം സർക്കാർ നടപ്പിലാക്കിയത്. ഇതിന് പിന്നാലെയാണ് പെട്രോൾ പമ്പിലെ ഈ സംഭവം വാർത്തയാക്കുന്നത്.
ALSO READ; ദില്ലിയിലെ മാളിൽ എസ്കലേറ്ററിൽ നിന്നും വീണ് മൂന്ന് വയസുകാരൻ മരിച്ചു
ഹെൽമറ്റ് ധരിക്കാതെ എത്തിയതിനാൽ പെട്രോൾ നൽകാൻ കഴിയില്ലെന്നാണ് പമ്പിലെ ജീവനക്കാരൻ ഇയാളോട് പറഞ്ഞത്. ഇതോടെ ദേഷ്യപ്പെട്ട് ഇയാൾ സമീപത്തുള്ള ട്രാൻസ്ഫോർമറിൽ പെട്രോൾ പമ്പിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഇതോടെ അരമണിക്കൂറോളമാണ് പമ്പിൽ വൈദ്യുതി മുടങ്ങിയത്.
സംഭവത്തിൽ പെട്രോൾ പമ്പ് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ENGLISH NEWS SUMMARY: The young man cut off the electricity connection at the petrol pump after he was told that petrol would not be given to him as he arrived without wearing a helmet.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here