ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സതീഷ് റായിയും പ്രമോദ് മിശ്രയും കംപ്യൂട്ടർ പ്രിന്‍റർ ഉപയോഗിച്ച് 10 രൂപയുടെ സ്റ്റാമ്പ് പേപ്പറുകളിൽ 500 രൂപയുടെ വ്യാജ നോട്ടുകൾ അച്ചടിക്കുകയായിരുന്നു. മിർസാപൂരിൽ നിന്നാണ് ഇവർ സ്റ്റാമ്പ് പേപ്പർ വാങ്ങിയത്.
മിനറൽ വാട്ടർ പരസ്യങ്ങൾ അച്ചടിക്കുന്ന തൊഴിലായിരുന്നു പ്രതികളുടേതെന്നു പോലീസ് പറഞ്ഞു. യൂട്യൂബ് നോക്കി തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന അച്ചടി ഉപകരണങ്ങൾ ഉപയോഗിച്ച് കള്ള നോട്ടടിക്കുകയായിരുന്നു. എല്ലാ നോട്ടുകൾക്കും ഒരേ സീരീയൽ നമ്പറായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
ALSO READ; പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ മരിച്ചു
ഇരുവരും സോൻഭദ്രയിലെ രാംഗഡ് മാർക്കറ്റിൽ 10,000 രൂപയുടെ കറൻസിയുമായി സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് പിടിയിലായത്. 500 രൂപയുടെ 20 കള്ളനോട്ടുകൾ തങ്ങൾ കണ്ടെത്തിയതായും ഒറ്റ നോട്ടത്തിൽ ഒറിജിനൽ ആയി തോന്നുമെന്നതിനാൽ ഇവ ആർക്കും കള്ളനോട്ടാണെന്നു തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ആയിരുന്നു നോട്ട് നിർമിച്ചതെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് കാലു സിംഗ് പറഞ്ഞു.
പ്രതികളിൽ നിന്ന് വ്യാജ നോട്ടുകൾ കൂടാതെ ഒരു ആൾട്ടോ കാർ, നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലാപ്‌ടോപ്പ്, പ്രിന്‍റർ, 27 സ്റ്റാമ്പ് പേപ്പറുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here