വിദ്വേഷ പ്രസംഗവുമായി ഉത്തര്‍പ്രദേശ് സഹമന്ത്രി മായങ്കേശ്വര്‍ ശരണ്‍ സിങ്. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ രാധേ രാധേ ജപിക്കണമെന്നായിരുന്നു മായങ്കേശ്വര്‍ ശരണ്‍ സിങ്ങിന്റെ വിദ്വേഷ പ്രസംഗം. അമേഠിയില്‍ നടന്ന മതപരമായ ചടങ്ങിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളിലുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. അമേഠിയിലെ തിലോയ് ജില്ലയില്‍ നടന്ന പരിപാടിയില്‍ മൂന്ന് തവണ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ രാധേ രാധേ ജപിക്കണമെന്ന് ആവര്‍ത്തിച്ചുപറയുകയായിരുന്നു മന്ത്രി.
Also Read : http://മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ അനശ്ചിതത്വം തുടരുന്നു; ഷിൻഡെയും ബിജെപിയും തമ്മിൽ ഭിന്നത രൂക്ഷം
ഉത്തര്‍പ്രദേശിലും രാജ്യത്തുടനാളവും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. അതേസമയം നേരത്തെയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എം.എല്‍.എമാര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ ഗാസിയാബാദിലെ ലോനി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജറും വിവാദ പരാമര്‍ശം നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഗുജാര്‍ ഹിന്ദുക്കളോട് ‘ദര്‍ഗ’ (സൂഫി സന്യാസിമാരുടെ ശവകുടീരങ്ങള്‍) സന്ദര്‍ശിക്കരുതെന്നും അവിടെ ആദരവ് പ്രകടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here