സംസ്ഥാന വ്യാപകമായി ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ റീട്ടെയില്‍ ഉത്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഒരു കമ്പനിക്കും മൂന്നു സംഘടനകള്‍ക്കും എതിരെ ലക്‌നൗവില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം പരിഗണിക്കുന്നത്.
ALSO READ: കൊമ്പുകുഴൽ വിളികളോടെ ഗംഭീര തുടക്കം, നവകേരള സദസ് മഞ്ചേശ്വരത്ത് ആരംഭിച്ചു
ഒരു പ്രത്യേക വിഭാഗത്തിനായി ചില കമ്പനികള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുവെന്നാണ് പരാതികാരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിരോധനത്തിന് ഒരുങ്ങുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറയുന്നു.
ALSO READ: നവകേരള സദസിനെ വരവേറ്റ് കന്നഡ ഭാഷയിലും ഫ്ലെക്സ് ബോർഡുകൾ
ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജാമിയത്ത് ഉലമ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്, ദില്ലി, ഹലാല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ മുംബൈ, ജാമിയത്ത് ഉലമ മുംബൈ എന്നിവര്‍ക്കും മറ്റ് ചിലര്‍ക്കും എതിരെ ഷൈലേന്ദ്ര കുമാര്‍ ശര്‍മയാണ് പരാതി നല്‍കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here