വിമാനത്തിലെ ശൗചാലയത്തില്‍ പുകവലിച്ച യുപി സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

വിമാനത്തിലെ ശൗചാലയത്തിലിരുന്ന് പുകവലിച്ച യുപി സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി മനോജ് ഗുപ്തയെ(63) യാണ് പൈലറ്റിന്റെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിസ്താര എയര്‍ലൈന്‍സിലെ യാത്രക്കാരനായിരുന്നു പ്രതി.

ALSO READ:കാസർഗോഡ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 30 കിലോ ചന്ദനം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

ശനിയാഴ്ച രാവിലെ 11.40- ഓടെയാണ് സംഭവമുണ്ടായത്. ഇയാള്‍ യാത്രയ്ക്കിടയില്‍ വിമാനത്തിലെ ശൗചാലയത്തിലെത്തി പുകവലിച്ചിരുന്നു. പൈലറ്റിന് ഇവിടെ സ്ഥാപിച്ചിട്ടുളള സെന്‍സറില്‍ നിന്ന് കോക്ക് പിറ്റില്‍ മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. തുടര്‍ന്ന് പൈലറ്റ് ഈ വിവരം ജീവനക്കാരെ അറിയിച്ചു. വിമാനമെത്തിയശേഷം സുരക്ഷ ജീവനക്കാരെത്തി യാത്രക്കാരനെ തടഞ്ഞുവെക്കുകയും വലിയതുറ പൊലീസിന് കൈമാറുകയും ചെയ്തു.

ALSO READ:നാളെ നടക്കാനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News