‘മതവികാരം വ്രണപ്പെടുത്തി’ ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് യു പി പൊലീസ്

തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസംഗത്തെ തുടര്‍ന്നാണ് കേസ്. മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി യുപിയിലെ റാംപുര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

ALSO READ: സേലത്ത് വാഹനാപകടം; 6 പേര്‍ മരിച്ചു

ഡെങ്കിപ്പനി പോലെ രാജ്യത്ത് നിന്ന് തുടച്ചു നീക്കേണ്ട ഒന്നാണ് സനാതന ധർമ്മം എന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശമായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് ആർ എസ് എസ് നേതാക്കളും പല പ്രമുഖരും ഉദയനിധിക്കെതിരെ രംഗത്ത് വന്നിരുന്നു. ഉദയനിധിയുടെ തല വെട്ടുന്നവർക്ക് പത്തുകോടി രൂപ പോലും പ്രഖ്യാപിച്ചിരുന്നു.

ALSO READ: കാട്ടാനയെ പ്രകോപിപ്പിച്ച്‌ ഫോട്ടോയെടുക്കാൻ ശ്രമിച്ച രണ്ട്‌ യുവാക്കൾക്ക്‌ പിഴ

അതേസമയം, സംഭവത്തിൽ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഉദയനിധി സ്റ്റാലിൻ. ഇന്ത്യയിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെയാണ് താൻ സംസാരിച്ചതെന്നാണ് ഉദയനിധി വ്യക്തമാക്കിയത്. തനിക്ക് ആരെയും ഭയമില്ലെന്നും, ഭീഷണികൾക്ക് വഴങ്ങില്ലെന്നും സംഭവത്തിൽ ഉദയനിധി പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News