സംഭലില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുപി പോലീസ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ലക്‌നൗ കോണ്‍ഗ്രസ് ഓഫീസിനു മുന്‍വശം പൊലീസ് തടഞ്ഞു.
ALSO READ: http://മഹാരാഷ്ട്രയില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാരത്തില്‍ ഫംഗസും പുഴുക്കളും
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് നേതാക്കള്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്.ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്ന് ആരോപിച്ച് ഹിന്ദു മഹാസഭ നല്‍കിയ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി ബദൗനിലെ അതിവേഗ കോടതി പരിഗണിക്കും.
നിരോധനാജ്ഞ നിലനിൽക്കുന്ന സംഭലിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ബിജെപി നിയന്ത്രണത്തിലുള്ള ഉത്തർപ്രദേശ് പൊലീസ്.
ഷാഹി ജുമാ മസ്ജിദ് പൈതൃക കേന്ദ്രമാണെന്നും നിയന്ത്രണ അധികാരം വേണമെന്ന അവകാശ വാദവും ഉന്നയിച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ രംഗത്തെത്തി. സർവ്വേയിൽ ജില്ലാ കോടതി ആവശ്യപ്പെട്ട സത്യവാങ്മൂലത്തിലാണ് എ എസ് ഐ സംഘപരിവാർ നിലപാടിനൊപ്പം നിന്നത്. മസ്ജിദ് കമ്മിറ്റി നിർമിതിയിൽ ഘടന മാറ്റങ്ങൾ വരുത്തിയെന്നും എഎസ്ഐ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here