വ്യാജവാർത്തകൾ തുറന്നുകാട്ടുന്ന പ്ലാറ്റ്ഫോമായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച് വീണ്ടും യുപി പൊലീസ് കേസെടുത്തു. യതി നരസിംഹാനന്ദ് എന്ന സംഘപരിവാർ സന്യാസി പ്രവാചകനെ നിന്ദിച്ച സംഭവത്തെ പറ്റി മുഹമ്മദ് സുബൈറ് നടത്തിയ ട്വീറ്റുകൾ വിദ്വേഷപരമാണെന്ന് ആരോപിച്ചാണ് ഗാസിയാബാദിലെ വെബ് സിറ്റി പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
യതി നരസിംഹാനന്ദ് നടത്തിയ വിദ്വേഷപ്രസംഗത്തിന്റ വീഡിയോ സുബൈർ എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചെന്നും. നരസിംഹാനന്ദ മുഖ്യപൂജാരിയായ ദസ്‌ന ദേവി ക്ഷേത്രത്തിന് മുന്നിൽ ഇത് കാരണം സംഘർഷം ഉണ്ടായെന്നും പറഞ്ഞ് ബിജെപി നേതാവ് ഉദിത ത്യാഗി നൽകിയ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196, 228, 299, 356(3), 351(2) എന്നീ വകുപ്പുകളാണ് മുഹമ്മദ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, മുസ്ലീം പുരോഹിതൻ അർഷാദ് മദ്നി എന്നിവരും പ്രതികളാണ്.
Also Read: ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് ഹൈക്കോടതി
വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ കുപ്രസിദ്ധനായ യതി നരസിംഹാനന്ദിനെ യുപി പൊലീസ് സംരക്ഷിക്കുകയാണ്. ഇതിനു മുമ്പ് 2022 ൽ സമാന കുറ്റങ്ങൾ ആരോപിച്ച് യുപി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിച്ചിരുന്നു.
Also Read: ഹരിയാന, കശ്മീര്‍ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here