‘തല ജവാനിലെ ഷാരൂഖിന്റേത് പോലെയാവേണ്ടെങ്കിൽ ഇത് വെച്ചോ’ വൈറലായി യു പി പൊലീസിൻ്റെ പരസ്യം

ജനപ്രിയ ബോളിവുഡ് ചിത്രം ജവാനിലെ ഷാരൂഖിൻ്റെ ലുക്ക് റോഡ് സേഫ്റ്റി പരസ്യത്തിനായി ഉപയോഗിച്ച് യു പി പൊലീസ്. ഹെൽമറ്റ് വച്ചില്ലെങ്കിൽ തല ജവാനിലേത് പോലെയാകും എന്ന പരസ്യത്തിനാണ് ഷാരൂഖിന്റെ ലുക്ക് ഉപയോഗിച്ചിരിക്കുന്നത്. പരസ്യം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ALSO READ: പെണ്‍കുട്ടികള്‍ എങ്ങാനും പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്, അതാകുമ്പോൾ ബാധ്യതയില്ല: ചെമ്പൻ വിനോദ്

തലയില്‍ പരുക്കേറ്റതുപോലെ തുണി വച്ച് കെട്ടിയ ഗെറ്റപ്പിലായിരുന്നു ജവാനിൽ ഷാരൂഖ് അഭിനയിച്ചിരുന്നത്. പുറത്തിറങ്ങിയത് മുതൽ ഈ ലുക്ക് വൈറലായിരുന്നു. ഈ ലുക്ക് എടുത്താണ് യുപി പൊലീസ് ബോധവത്കരണ പരസ്യം സൃഷ്ടിച്ചിരിക്കുന്നത്. ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്ന പരസ്യമാണ് ഇത്. ചിത്രത്തിലെ ഷാരൂഖ് ഖാന്‍റെ ലുക്ക് ഒഴിവാക്കാന്‍ ഹെല്‍മറ്റ് ധരിക്കാനാണ് പരസ്യത്തിലെ യു പി പൊലീസിൻറെ ആവശ്യം.

ALSO READ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി സമ്മാനിക്കും

പ്രായം ഏതായാലും ഒരു ഇരുചക്രവാഹനത്തില്‍ ഇരിക്കുംമുന്‍പ് ഹെല്‍മെറ്റ് ധരിക്കുന്നത് മറക്കാതിരിക്കുക എന്ന വാചകവും ഈ പരസ്യത്തിനൊപ്പം ചേർത്തിട്ടുണ്ട്. ജവാന്‍, റോഡ് സുരക്ഷ എന്നീ ഹാഷ് ടാഗുകളും ഈ പോസ്റ്റിൽ ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ രണ്ട് ദിവസം കൊണ്ട് 94,000ല്‍ അധികം ലൈക്കുകളും 9100 ല്‍ അധികം ഷെയറുകളുമാണ് ഈ പരസ്യത്തിന് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News