സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന് യുപി പൊലീസ്

sambhal idols found

സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന് ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കണ്ടെത്തിയ ക്ഷേത്രത്തിൽ പൂജകളും ആരംഭിച്ചു. അതേസമയം സംഭലിൽ ശാഹി മസ്ജിദിന് സമീപത്തെ ബുൾഡോസർ രാജ് തുടരുകയാണ്. കൈയേറ്റം ആരോപിച്ച് വീടുകളുടെയും മസ്ജിദ്‌സുകളുടെയും മുൻവശങ്ങൾ ബുൾഡോസർ ഉപയോഗിച്ച് കഴിഞ്ഞ ദിവസമാണ് പൊളിച്ച് തുടങ്ങിയത്.

ALSO READ; ഇന്ത്യൻ ആർമിയിൽ കാവിവൽക്കരണം? പാക് സൈനികരെ കീഴടക്കിയ ഛായാചിത്രം മാറ്റി കരസേന മേധാവിയുടെ ഓഫീസിൽ ഹിന്ദുപുരാണത്തിലെ ചിത്രങ്ങൾ സ്ഥാപിച്ചു!- വിവാദം

ശാഹി മസ്ജിദ് പരിസരത്തെ കൈയേറ്റവും അനധികൃത വൈദ്യുതി കണക്ഷനും ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നടപടി. മുൻകൂട്ടി നോട്ടീസ് നൽകാതെയുള്ള പൊളിച്ചു നീക്കലിനെതിരെ പ്രദേശവാസികളിൽ നിന്നും വൻ പ്രതിഷേധം ഉയർന്നു. ന്യൂനപക്ഷങ്ങൾക്കുമേൽ കടന്നുകയറാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.

കഴിഞ്ഞ ദിവസം വൈദ്യുതി മോഷണം ആരോപിച്ച് നടത്തിയ റെയ്ഡിൽ നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. റെയ്ഡിനിടെ മുസ്ലിം പള്ളികളിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും ജില്ലാ ഭരണകൂടം അറിയിച്ചു. ന്യൂനപക്ഷ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടി പുറപ്പെടുവിക്കുകയാണ് ബിജെപി സർക്കാർ എന്ന് പ്രതിപക്ഷം ആരോപിച്ചു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News