സ്കൂളിൽ മാംസാഹാരം കൊണ്ടുവന്ന വിദ്യാർഥിയെ പുറത്താക്കി; യു.പിയിലെ സംഭവം പുറത്തായത് മാതാവ് പുറത്തുവിട്ട വീഡിയോ വൈറലായതോടെ

up-school_non-veg

ലക്‌നൗ: സ്കൂളിൽ മാംസാഹാരം കൊണ്ടുവന്ന വിദ്യാർഥിയെ പുറത്താക്കിയ സംഭവം വിവാദമാകുന്നു.
ഉത്തര്‍പ്രദേശിലെ അമറോഹയിലെ സ്വകാര്യ സ്‌കൂളിലാണ് മാംസാഹാരം കൊണ്ടു വന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ പുറത്താക്കിയത്. കുട്ടിയുടെ മാതാവ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറത്തായത്.

കുട്ടി സ്കൂളിൽ മാംസാഹാരം കൊണ്ടുവന്നതിനെ ചൊല്ലി പ്രിന്‍സിപ്പലും കുട്ടിയുടെ അമ്മയും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. മറ്റു രക്ഷിതാക്കൾ പരാതിപ്പെട്ടതോടെയാണ് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതെന്ന് പ്രിൻസിപ്പൽ അറിയിച്ചതായി രക്ഷിതാക്കൾ പറയുന്നു. ഇതേ സംഭവത്തിന്‍റെ പേരിൽ തന്റെ കുട്ടിയെ മറ്റൊരു വിദ്യാര്‍ഥി അടിച്ചുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.

അതേസമയം കുട്ടിയുടെ മാതാവും പ്രിൻസിപ്പലും തമ്മിലുള്ള വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്‌ലാമിലേക്ക് മതം മാറ്റാനാണ് കുട്ടി മാംസാഹാരം കൊണ്ടു വരുന്നതെന്നാണ് മറ്റുള്ളവര്‍ പറയുന്നതെന്നും പ്രിന്‍സിപ്പല്‍ കുട്ടിയുടെ രക്ഷിതാവിനോട് പറയുന്നുണ്ട്.

Also Read- ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിച്ചു; ബെംഗളുരുവിൽ ഓല ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

അതേസമയം സംഭവം ചർച്ചയായതോടെ ജില്ലാ വിദ്യാഭ്യാസവകുപ്പ് നടപടിയുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ സ്‌കൂള്‍ സൂപ്രണ്ട് മൂന്നംഗ സമിതിയെ നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News