തെറ്റ് പറ്റി, യുപിയിൽ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക തൃപ്തി ത്യാഗി

യുപിയിൽ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക തൃപ്തി ത്യാഗി. തെറ്റ് പറ്റിയെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തിൽ ഹിന്ദു -മുസ്‌ലിം വർഗീയത ഉദ്ദേശിച്ചില്ലെന്നും അധ്യാപക വ്യക്തമാക്കി. അതേസമയം, വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയുടെ വ്യക്തിവിവരം വെളിപ്പെടുത്തിയതിനാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ALSO READ: സ്വർണം വാങ്ങണോ? അഞ്ചാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല

ഉത്തർ പ്രദേശിലെ മുസഫർ നഗറിലെ സ്കൂളിൽ ഉണ്ടായ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിൻ്റേയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന വാർത്തയാണിത് എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ജനാധിപത്യത്തിൻ്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നതെന്നും ഹരിയാനയിൽ നിന്നും മണിപ്പൂരിൽ നിന്നും യുപിയിൽ നിന്നുമെല്ലാം വരുന്ന വാർത്തകൾ അതിനെ സാധൂകരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News