ക്ലാസ് മുറിയില്‍ അശ്ലീല വീഡിയോ കണ്ട് അധ്യാപകന്‍, ചിരിച്ച വിദ്യാര്‍ഥിയുടെ തലമുടി പിടിച്ച് ചുമരിലിടിച്ച് ക്രൂരത; സംഭവം യുപിയില്‍

അധ്യാപകന്‍ ക്ലാസിലിരുന്ന് അശ്ലീല വീഡിയോ കണ്ട കാര്യം സുഹൃത്തുകളോട് പറഞ്ഞ് ചിരിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരന് ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. എട്ടുവയസുകാരനായ വിദ്യാര്‍ഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അധ്യപകനായ കുല്‍ദീപ് യാദവ് ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കണ്ടത് വിദ്യാര്‍ഥി സുഹൃത്തുക്കളോട് പറഞ്ഞെന്ന് കാട്ടിയാണ് മര്‍ദനം ഉണ്ടായത്.

ALSO READ: വർക്കലയിൽ ലഹരി മാഫിയ സംഘം സിപിഐഎം പ്രവർത്തകനെ വെട്ടികൊലപ്പെടുത്തിയ കേസ്; നാല് പ്രതികൾ പിടിയിൽ

യാദവ് ക്ലാസ് മുറിയല്‍ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടുവെന്നും ഇത് കണ്ട കുട്ടികള്‍ പരസ്പരം ഇത് പറഞ്ഞ് ചിരിച്ചെന്നും മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് പറയുന്നു. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ ക്ഷുഭിതനായ അധ്യാപകന്‍ തന്റെ മകനെ മര്‍ദിച്ചു. പിന്നീട് തലമുടിയില്‍ പിടിച്ച് ഭിത്തിയില്‍ ഇടിച്ചു. ചൂരല്‍ കൊണ്ട് അടിക്കുകയും ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു. അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ALSO READ: സ്വന്തം വീട്ടിൽ മോഷണം നടത്തി, പിന്നാലെ അമ്മയ്ക്കൊപ്പം പൊലീസിൽ പരാതി നൽകി: ഒടുവിൽ ട്വിസ്റ്റ്

UP teacher watched porn video inside class room beat eight year old student who caught him.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News