യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷന്‍ പ്രതികരിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തു, ചികിത്സയിലുള്ളവരുടെ നിലവിലെ സ്ഥിതി, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലുണ്ടായ വന്‍ തീപിടിത്തത്തിലാണ് പത്ത് ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ നിന്നും 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയിരുന്നു. ഇന്‍ക്യുബേറ്ററിലായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്നാണ് വിവരം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണം ഉയര്‍ന്നേക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്. വള്ളിയാഴ്ച ഉച്ചയ്ക്കും ആശുപത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിരുന്നു. രാത്രി പത്തുമണിക്ക് ശേഷമാണ് അപകടമുണ്ടായത്. എന്നാല്‍ കൃത്യമായ പരിശോധന നടന്നില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് ചന്ദ്രപാല്‍സിംഗ് യാദവ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here