‘യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിൽ’, ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ; ആശ്വസിക്കാൻ അഞ്ചുദിവസം കാത്തിരിക്കണം

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം.യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: ‘ക്യാമ്പസുകളാണ് ശാഖയല്ല’, ദില്ലി സർവ്വകലാശാലയിലെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം

മധ്യപ്രദേശിലും ശക്തമായ മഴ തുടരുന്നു. അതേസമയം അസമിൽ പലയിടങ്ങളിൽനിന്നും പ്രളയജലം ഇറങ്ങി തുടങ്ങി. ബിഹാറിലും ഹരിയാനയിലും ദില്ലിയിലും ഇടവിട്ടുള്ള മഴ തുടരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലെ പല മേഖലകളിലും വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News