ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവം; യുപിയിലെ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവത്തിൽ യുപിയിലെ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ. ഉത്തര്‍പ്രദേശിലെ വീര്‍ ബഹാദൂര്‍ സിങ് പുര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ഫര്‍മസി വിദ്യാര്‍ത്ഥികള്‍ ആണ് ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എന്നും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതി നല്‍കിയത്. തുടർന്ന് 18 ഫാര്‍മസി വിദ്യാർത്ഥികളെ അധ്യാപകർ വിജയിപ്പിച്ചിരുന്നു.

ALSO READ: ‘മേക്കപ്പ് റൂമിൽ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോൾ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു’; നിമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

സംഭവം വിവാദമായതോടെ ഈ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധിക്കണമെന്ന് കാണിച്ച് വി.ബി.എസ്.പി യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ദിവ്യന്‍ഷു സിങ് ആര്‍.ടി.ഐ പ്രകാരം ആവശ്യപ്പെട്ടിരുന്നു. റോള്‍ നമ്പര്‍ സഹിതം നല്‍കിയായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം
ദിവ്യന്‍ഷു സിങ് ഉന്നയിച്ചത്. കൃത്രിമം നടത്തിയെന്ന് തെളിഞ്ഞ അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾത്തന്നെ പുറത്തുവിട്ടിരുന്നു.

ALSO READ: ‘ശബ്‌ദിച്ചാൽ കൊന്നു കളയും’ മസ്ജിദിലേക്ക് ഓടിക്കയറി മുഖം മൂടി ധരിച്ചവർ, കുട്ടികളെ നിശ്ശബ്ദരാക്കി അജ്മീറിൽ ഇമാമിനെ അടിച്ചു കൊന്നു

‘വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉത്തര്‍പ്രേദേശ് ഗവര്‍ണര്‍ അദേല്‍ പട്ടേലിന് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയാണ് വി.ബി.എസ്.പി യൂണിവേഴ്സിറ്റി അധ്യാപകര്‍ അവരെ ജയിപ്പിച്ചത്’, ദിവ്യന്‍ഷു സിങ് സംഭവത്തെ കുറിച്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News