യുപിയിലെ ബസ്തറില്‍ നിന്നുള്ള ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് ആശങ്കയോടെ തന്നെ ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുകയാണ്. മാതള ജ്യൂസില്‍ ഫുഡ് കളര്‍ ചേര്‍ത്ത് വില്‍ക്കുന്നയാളെ കൈയ്യോടെ പിടികൂടിയ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ പ്രിയ സിംഗ് എക്‌സില്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഭക്ഷണത്തില്‍ മായം ചേര്‍ന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് വീഡിയോ പുറത്ത് വന്നതോടെയാണ് ആളുകള്‍ മനസിലാക്കുന്നത്. കടയുടമയാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അവിടെ ജോലി ചെയ്യുന്ന ജീവനക്കാരന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മാതള ജ്യൂസെന്ന വ്യാജേന, കടുത്ത വിഷാംശമുള്ള നിറമുള്ള പാനീയമാണ് നല്‍കിയിരുന്നത്. സംഭവത്തില്‍ ബസ്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: മാര്‍ക്‌സിസ്റ്റ് ദാര്‍ശനികതയുടെ മഹാവെളിച്ചം; പി ഗോവിന്ദപിള്ള ഓര്‍മയായിട്ട് ഒരു വ്യാഴവട്ടം
जूस के नाम अधिकांश दुकानवाले खेल कर रहे हैं. कई तो जूस पिलाने के नाम पर ज़हर परोस दे रहे हैं.
— Priya singh (@priyarajputlive) November 21, 2024
ये यूपी की बस्ती की घटना है, जहांअनार की जगह दुकानदार को लिक्विड कलर मिलाते ग्राहक ने पकड़ लिया. pic.twitter.com/HGIOvSSIP8
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here