അയ്യേ…ആരാ ഇവിടെ മീൻ വിളമ്പിയത്? യുപിയിൽ വിവാഹ ഭക്ഷണത്തെ ചൊല്ലി വധു- വരൻ കുടുംബങ്ങളുടെ കൂട്ടയടി

FISH CURRY

ഉത്തർപ്രദേശിൽ വിവാഹ ദിനത്തിൽ വിളമ്പിയ ഭക്ഷണത്തെ ചൊല്ലി
വധു- വരൻ കുടുംബങ്ങൾ തമ്മിൽ കൂട്ടയടി. പതേർവാ ഗ്രാമത്തിലാണ് സംഭവം. ഭക്ഷണത്തിൽ മീൻ കറി ഉൾപ്പെടുത്തിയതാണ് കൂട്ടയടിക്ക് കാരണമായത്. സംഭവത്തിൽ ഒരാൾക്ക് പരുക്കുണ്ട്.

വരന്റെ കുടുംബത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഭക്ഷണത്തിൽ വധുവിന്റെ കുടുംബം മീൻകറി ഉൾപ്പെടുത്തിയതാണ് സംഘർഷത്തിന് കാരണമായത്. വരന്റെ കുടുംബം പരാതി പറഞ്ഞാണ് പ്രശ്നം തുടങ്ങിയതെങ്കിലും പിന്നീട് വടികൊണ്ടുള്ള അടിയിലേക്ക് അടക്കം കാര്യങ്ങൾ നീങ്ങുകയായിരുന്നു. മർദ്ദനത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്.

ALSO READ; ‘വഴങ്ങിയില്ലെങ്കിൽ നീ ജയിലിൽ പോകും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ

മദ്യപിച്ചെത്തിയ ചിലർ വരനെയും കൂട്ടരെയും ആക്രമിച്ചതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. അരാജകത്വത്തിനിടയിൽ, വരൻ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോകുകായും ചെയ്തു.

സംഘർഷം രൂക്ഷമായതോടെ പഥേർവ പൊലീസ് ജാഗ്രതാ നിർദേശം നൽകി. സംഭവസ്ഥലത്ത് എത്തിയ അധികൃതർ, വരനെ അനുനയിപ്പിച്ച് വീണ്ടും വിവാഹ പന്തലിലേക്ക് എത്തിച്ചു. തുടർന്ന് നടത്തിയ ചർച്ചക്കൊടുവിൽ ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ പൊലീസ് പരിഹരിക്കുകയും വിവാഹം നടക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ ഔദ്യോഗിക പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News