യുപിയിലെ ലേഡി സിംഹമെന്ന് അറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥയെ മാട്രിമോണിയല്‍ സൈറ്റിലൂടെ തട്ടിപ്പിനിരയാക്കി. വനിതാ ഐപിഎസ്് ഉദ്യോഗസ്ഥയും കുറ്റാന്വേഷണ രംഗത്തെ മികച്ച പ്രകടനം കൊണ്ട് എല്ലാവരുടെയും പ്രശംസപിടിച്ചുപറ്റിയ ശ്രേഷ്ഠ താക്കൂറാണ് വഞ്ചനയ്ക്ക് ഇരയായത്. 2012 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയായ ശ്രേഷ്ഠയെ വിവാഹം ചെയ്തയാള്‍ വന്‍ തുകയും തട്ടിയിട്ടുണ്ട്. ഇയാള്‍ റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
ALSO READ: കടമെടുപ്പ് പരിധി; കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി
രോഹിത്ത് രാജ് എന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ ഒരു ഐആര്‍എസ് ഓഫീസര്‍ നിലവിലുണ്ട്. ഇദ്ദേഹമാണെന്ന വ്യാജേനയാണ് വ്യാജനായ രോഹിത് ഐപിഎസ് ഉദ്യോഗസ്ഥയെ കബളിപ്പിച്ചത്.
2008 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടാണ് രോഹിത് രാജ് എന്നയാള്‍ ആറു വര്‍ഷം മുമ്പ് മാട്രിമോണിയിലൂടെ ശ്രേഷ്ഠയെ പരിചയപ്പെടുന്നത്. എന്നാല്‍ വിവാഹത്തിന് പിന്നാലെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ശ്രേഷ്ഠ മനസിലാക്കിയത്.
എന്നാല്‍ മറ്റ് വഴികളില്ലാതെ വിവാഹ ബന്ധം തുടരാന്‍ ശ്രേഷ്ഠ നിര്‍ബന്ധിതയായെങ്കിലും രോഹിത് ഭാര്യയുടെ പേരില്‍ പലരെയും വഞ്ചിക്കാന്‍ ശ്രമിച്ചതോടെയാണ് രണ്ടുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് ശ്രേഷ്ഠ എത്തിയത്. തുടര്‍ന്ന് വഞ്ചനാ കേസുകളില്‍ രോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. 15 ലക്ഷത്തോളം രൂപ ഇയാള്‍ ഭാര്യയില്‍ നിന്നും തട്ടിയിട്ടുണ്ടെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here