സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും നല്‍കി; ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും അവരുടെ സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് സംഭവം. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടിക കൊണ്ടും തലക്ക് അടിച്ച് കൊല്ലുകയായിരുന്നു. ഭാര്യ ചാബിയും സഹോദരന്മാരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

ഏപ്രില്‍ 26നാണ് ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചത്. സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണ്ണ മോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കിയത്. എന്നാല്‍ ഇവ നല്‍കുന്നതിനോട് ചാബിക്ക് ആദ്യമേ എതിര്‍പ്പായിരുന്നു. എതിര്‍പ്പ് അവഗണിച്ച് സമ്മാനം നല്‍കിയതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് ഇവര്‍ തന്റെ സഹോദരങ്ങളെ വിളിച്ചു വരുത്തി. ചാബിയും സഹാദരങ്ങളും ചേര്‍ന്ന് ചന്ദ്ര പ്രകാശിനെ അടിച്ചു കൊല്ലുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചാബിയും സഹോദരന്മാരും ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News