വൃക്ക ദാനം ചെയ്തു; യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്, സംഭവം ഉത്തര്‍പ്രദേശിൽ

വൃക്ക ദാനം ചെയ്തുവെന്നാരോപിച്ച് യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബെയ്‌റഹിലാണ് സംഭവം. രോഗ ബാധിതനായ സഹോദരന് യുവതി വൃക്ക ദാനം ചെയ്തിരുന്നു. ഇക്കാര്യം ഭർത്താവിനെ അറിയിച്ചതിനെത്തുടർന്നാണ് തലാഖ് ചൊല്ലിയത്.

ALSO READ: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ കോൺഗ്രസ് നേതാക്കൾ

സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകി . യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണിയാൾ. 2019 മുതല്‍ രാജ്യത്ത് മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന സമ്പ്രദായം നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്.

ALSO READ: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം; സംഘപരിവാറിന് വേണ്ടി പരാതിയുമായി യുഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News