‘ഭർത്താവിൻ്റെ സ്വകാര്യ ഭാഗങ്ങൾ സിഗരറ്റ് വെച്ച് പൊള്ളിച്ചു, കെട്ടിയിട്ട് മർദിച്ചു’, മയക്കുമരുന്നിന് അടിമയായ ഭാര്യയെ പൊലീസ് പിടികൂടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെത്തുടര്‍ന്ന് മെഹര്‍ ജഹാന്‍ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്‌. യുവതിയുടെ ക്രൂരത തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും യുവാവ് പൊലീസിൽ നൽകിയിട്ടുണ്ട്.

ALSO READ: ‘മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞു, ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രിക്ക് നോ റോൾ’, രൂക്ഷ വിമർശനവുമായി രേവന്ത് റെഡ്ഡി

മയക്കുമരുന്ന് ഉപയോഗിച്ചാണ് മെഹര്‍ ജഹാന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഭർത്താവ് മനന്‍ സയ്ദ് പറഞ്ഞു. യുവതി തന്നെ കെട്ടിയിട്ട് സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചതായും, ഭാര്യ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയും ചെയ്‌തതായും യുവാവ് പരാതിയിൽ പറഞ്ഞു.

ALSO READ: ‘ഞാൻ പോലുമറിയാതെ എൻ്റെ വീട് വീതം വച്ചുനൽകിയും, ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചും വാർത്തകൾ സൃഷ്ടിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

അതേസമയം, മുൻപൊരിക്കൽ ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും, കൈകാലുകള്‍ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്‌തതായും യുവാവ് പോലീസിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News