‘സൈറൻ’ ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിൽ

ആന്റണി ഭാഗ്യരാജിന്റെ സംവിധാനത്തില്‍ ജയം രവി, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘സൈറൻ’ ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജയം രവിയും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം സൈറൻ്റെ ട്രെയിലർ ബുധനാഴ്ചയായിരുന്നു ഇറങ്ങിയത്.

ALSO READ: ജയസൂര്യയും പ്രഭുദേവയും ഒന്നിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

കൊലപാതകക്കുറ്റം ചുമത്തി ജയിലിലേക്ക് അയക്കുന്ന ആംബുലൻസ് ഡ്രൈവറാണ് ജയം രവിയെന്നാണ് ട്രെയ്ലറിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്. ജയം രവിയുടെ കഥാപാത്രത്തിന്റെ ഭൂതകാല നിഗൂഢതകൾ ചുരുളഴിയുകയും നിരപരാധിത്വം തെളിയിക്കാൻ നിർബന്ധിതനാകുകയും ചെയ്യുന്നു. ശേഷം കാര്യങ്ങൾ കാര്യങ്ങൾ ഗുരുതരമായ വഴിത്തിരിവിലേക്ക് മാറുന്നു. കൂടുതൽ വഷളാക്കാൻ, കീർത്തി സുരേഷിൻ്റെ കഥാപാത്രത്തിൻ്റെ രോഷവും ജയം രവിയുടെ കഥാപാത്രം ഏറ്റുവാങ്ങേണ്ടിവരുന്നു. അങ്ങനെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

അനുപമ പരമേശ്വരൻ, സമുദ്രക്കനി, അഴകം പെരുമാൾ, യോഗി ബാബു, തുളസി എന്നിവരും സൈറനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: മോട്ടോ ജി04 ഇന്ത്യയിലെ ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു; ഉൾപ്പെടുത്തിയത് ആകർഷകമായ ഫീച്ചറുകൾ

ജി വി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സെൽവകുമാർ എസ് കെയും എഡിറ്റിംഗ് റൂബനും നിർവ്വഹിക്കുന്നു. ഹോം മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ സുജാത വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News