ഓൺലൈൻ വഴി സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ ജൂലൈ 14 വരെ അവസരം

വർഷങ്ങളായി ആധാറിൽ തിരുത്തലുകൾ വരുത്താത്തവർക്ക്​ ആധാറിൽ തിരിച്ചറിയൽ രേഖകളടക്കം അപ്​ഡേറ്റ്​​ ചെയ്യാൻ അവസരം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ചെയ്യാം.

തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകളുമടക്കം ജൂലൈ 14 വരെ വിവരങ്ങൾ ഓൺലൈനിൽ സൗജന്യമായി അപ്​ലോഡ്​ ചെയ്യാമെന്ന്​ ഐടി മിഷൻ അറിയിച്ചു. https://myaadhaar.uidai.gov.in എന്ന വെബ്​​സൈറ്റ്​ വഴിയാണ്​ നടപടികൾ.

വെബ്​സൈറ്റിൽ പ്രവേശിച്ച്​ ആധാർ നമ്പർ ഉപയോഗിച്ച്​ ലോഗിൻ ചെയ്ത്​ ഡോക്യുമെന്‍റ്​ അപ്ഡേറ്റ്​ എന്ന ഓപ്​ഷനിൽ പ്രവേശിക്കണം. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകൽ അനിവാര്യമാണ്. അക്ഷയ സെന്ററുകൾ, മറ്റ്​ ആധാർ സെന്ററുകൾ വഴി മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ ആധാറിൽ ഉൾപ്പെടുത്താനാകും. നിലവിലെ ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ, ഇ-മെയിൽ വിവരങ്ങൾ മാറ്റം വരുത്തുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാം.

നവജാത ശിശുക്കളുടെയും വിവരങ്ങൾ ആധാറിൽ എൻറോൾ ചെയ്യാം. 5 വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇതിന്​ പുറമേ കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്​ വിവരങ്ങൾ പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴുവയസിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസ്സിനുള്ളിലും സൗജന്യമായി നടത്താം. അല്ലെങ്കിൽ 100 രൂപ ഫീസായി നൽകി പുതുക്കേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News