ലോകത്തിലെ എറ്റവും കൂടുതൽ കംപ്യൂട്ടറുകളുടെ ബാധിച്ച സാങ്കേതിക പ്രശ്നമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.85 ലക്ഷം വിൻഡോസ് മെഷീനുകൾ ആണ് ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നബാധിത അപ്ഡേറ്റ് മൂലം പ്രവർത്തനരഹിതമായതെന്ന് മൈക്രോസോഫ്റ്റ്.
ALSO READ: കനത്ത മഴ; കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി
വിൻഡോസിന്‍റെയോ മൈക്രോസോഫ്റ്റിന്‍റെയോ ഭാഗത്തെ തെറ്റ് കൊണ്ടല്ല പകരം ക്രൗഡ്സ്ട്രൈക്കിന്‍റെ ഭാഗത്ത് നിന്നാണ് പിഴവാണ് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്‍റ് ഡേവിഡ് വെസ്റ്റൺ പറഞ്ഞിരുന്നു. അതേസമയം ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കംപ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളു എന്നാണ് കമ്പനി വിശദീകരണം.പ്രതിസന്ധിയുടെ സാഹചര്യത്തിൽ സൈബർ ക്രിമിനലുകൾ വ്യാജ സഹായ വെബ്സൈറ്റുകളും സോഫ്റ്റ്‍വെയറുകളും നിരവധി വ്യാപകമാകുന്നുണ്ട്. ഇതിനെതിരെ ജാഗ്രത മുന്നറിയിപ്പ് നൽകി.
ALSO READ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി; യുവതി മരിച്ചു
അതേസമയം നാളിതുവരെ ഐടി രംഗത്ത് ലോകം ഇത്രയും മണിക്കൂറുകള്‍ നീണ്ട പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ല. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ സ്ക്രീനില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ആഗോളവ്യാപകമായി വിവിധ മേഖലകളുടെ പ്രവര്‍ത്തനം താളംതെറ്റുകയും ശതകോടികളുടെ നഷ്‌ടമുണ്ടാവുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here