പുതിയ മാറ്റങ്ങളുമായി മാരുതി ഡിസയർ ഉടൻ വിപണിയിലേക്ക്. എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും വലിയ മാറ്റങ്ങളോടെ എത്തുന്ന വാഹനം നവംബർ 4 ന് ഇന്ത്യൻ വിപണിയിലവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. മാരുതി ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിൽ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, നവീകരിച്ച സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ക്രെറ്റ ഇവി ഉൾപ്പടെ നാല് മോഡലുകളുമായി ഹ്യുണ്ടായി
പുതിയ സ്വിഫ്റ്റിന് സമാനമായ ഹെഡ്‌ലാമ്പാണ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഡിസയറിലും നൽകിയിരിക്കുന്നത്. പുതിയ ഡ്യുവൽ സ്‌പോക്ക് അലോയ് വീൽ, പുതുതായി രൂപകല്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകളും പുതിയ ഡിസൈൻ ബമ്പറുമാണ് ഡിസൈനിൽ വന്നിട്ടുള്ള മറ്റു മാറ്റങ്ങൾ.
Also Read: ഗ്ലാന്‍സയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, നവീകരിച്ച സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് കൺസോൾ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടി എയർബാഗുകളും, സൺറൂഫ് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
പുതിയ Z-സീരീസ് 1.2-ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിന് നൽകിയിരിക്കുന്നത്. 80bhp കരുത്തും 112Nm പീക്ക് ടോർക്കും ലഭിക്കും. 5-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here