കഴക്കൂട്ടത്ത് നിന്ന് പെണ്‍കുട്ടിയെ കാണാതായ സംഭവം; റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന തുടരുന്നു

കഴക്കൂട്ടത്ത് നിന്ന് 13 വയസ്സുകാരിയെ കാണാതായ സംഭവവത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും പരിശോധന തുടരുകയാണ്. കന്യാകുമാരി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന ട്രെയിനുകളിലാണ് പരിശോധന നടത്തുന്നത്.

കന്യാകുമാരി – ബംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പരിശോധിച്ചു. കുട്ടിയുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്നായിരുന്നു പരിശോധന. നാഗര്‍കോവില്‍, കന്യാകുമാരി ഭാഗങ്ങളില്‍ നിന്നുള്ള ട്രെയിനുകളില്‍ പരിശോധന തുടരും.

Also Read: ‘സാധാരണ അമ്മമാരെ പോലെ കുട്ടികളെ തല്ലാറുണ്ട്, കുട്ടികളും തമ്മിൽ അടികൂടുന്നത് കാണാം’: കാണാതായ കുട്ടിയുടെ അയൽവാസി

ഇന്നലെ അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു 13കാരി വീടുവിട്ടിറങ്ങിയത്. ഇടയ്ക്ക് ഇതുപോലെ വഴക്കിട്ട് പുറത്തുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.

50 രൂപ മാത്രമാണ് കുട്ടിയുടെ പക്കലുള്ളതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കണിയാപുരം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ തസ്മീത്തിനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. ട്രെയിനിൽ പോയത് കുട്ടി തന്നെയാണെന്ന് മാതാപിതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News