പാറശാല ഷാരോണ്‍ രാജ് വധക്കേസ് ; വിചാരണ 15 മുതല്‍

പാറശാല ഷാരോണ്‍ രാജ് വധക്കേസിന്റെ വിചാരണ 15 മുതല്‍. കമിതാവായിരുന്ന റേഡിയോളജി വിദ്യാര്‍ഥി പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കളനാശിനി കഷായത്തില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്.

നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ ആണ് കേസ് പരിഗണിക്കുന്നത്.
തട്ടിക്കൊണ്ടുപോകല്‍, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പോലീസിന് വ്യാജ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കല്‍ എന്നീവകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം വായിച്ചത്. പ്രതികള്‍ കുറ്റം നിഷേധിച്ചിരുന്നു.

ഒക്ടോബര്‍ 15 മുതല്‍ തുടര്‍ വിചാരണയാണ് നടക്കുക. വിഷമുള്ളില്‍ ചെന്നതിന്റെ കാഠിന്യത്താല്‍ 11 ദിവസം മരണത്തോട് മല്ലടിച്ച ശേഷം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ഷാരോണ്‍ രാജ് മരണത്തിന് കീഴടങ്ങിയത്.

Also Read : ബിജെപിയുടെ ഹിന്ദുത്വ അജണ്ടകൾ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കുന്നു; അക്കാ​ദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ

2022 മാര്‍ച്ച് മാസത്തില്‍ മിലിറ്ററി ഉദ്യോഗസ്ഥനുമായുള്ള വിവാഹ നിശ്ചയം ഗ്രീഷ്മയുമായി നടത്തിയിരുന്നു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം ഷാരോണിനെ സ്‌നേഹം നടിച്ച് താലികെട്ടിച്ച് ഹോട്ടലുകളിലും മറ്റും കൊണ്ടുപോയി താമസിപ്പിച്ചിരുന്നു.

തുടര്‍ന്ന് ശാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. സാവധാനം അവയവങ്ങളെ ബാധിക്കുന്ന കാപ്പിക്ക് എന്ന വിഷത്തിന്റെ പ്രവര്‍ത്തന രീതി ഓണ്‍ ലൈന്‍ സെര്‍ച്ചിലൂടെ മനസ്സിലാക്കിയാണ് കഷായത്തിലൂടെ വിഷം കുടിപ്പിച്ചത്.

കേസില്‍ 142 സാക്ഷികളും, 175 രേഖകളും, 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്.
അസ്വഭാവിക മരണത്തിന് പാറശ്ശാല പോലീസ് ആദ്യം കേസെടുത്തു അന്വേഷിച്ചെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ മേല്‍ റൂറല്‍ എസ് പി ക്രൈം ബ്രാഞ്ചിലേക്ക് കേസ് ട്രാന്‍സ്ഫര്‍ ചെയ്തു റൂറല്‍ എസ്. പി. ഡി. ശില്‍പയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. അഡീഷണല്‍ എസ്.പി. സുല്‍ഫിക്കര്‍, ഡി.വൈ എസ്. പി മാരായ ജോണ്‍സണ്‍, രാസിത്ത് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News